'കൂടെയുള്ളവർ നിർബന്ധിച്ചാലെ ഉച്ചക്കൊക്കെ കഴിക്കൂ, ഉറക്കം കുറവ്' : അനുസ്മരിച്ച് മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

ദീർഘകാലം സന്തത സഹചാരിയായി ഉമ്മൻചാണ്ടിക്കൊപ്പം പ്രവർത്തിച്ച ആർ.കെ ബാലകൃഷ്ണൻ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു.

Update: 2023-07-18 03:26 GMT
Editor : rishad | By : Web Desk

ഉമ്മന്‍ചാണ്ടിയുടെ മുന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ബാലകൃഷ്ണൻ

Advertising

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് തുല്യനായൊരു നേതാവ് ഇനി കേരള രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ബാലകൃഷ്ണൻ. ദീർഘകാലം സന്തത സഹചാരിയായി ഉമ്മൻചാണ്ടിക്കൊപ്പം പ്രവർത്തിച്ച ആർ.കെ ബാലകൃഷ്ണൻ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു. 

ആർ.കെ ബാലകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ: ''മ്മൻചാണ്ടിയെക്കുറിച്ച് പറയാൻ വാക്കുകളില്ല. അദ്ദേഹത്തിന് തുല്യനായൊരു നേതാവ് ഇനി കേരള രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ കോക്ലിയർ ഇംപ്ലാൻേഷൻ നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. അതാണ് അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത്.  ആരുടെയും ശ്രദ്ധ പതിയാതിരുന്ന വിഷയമായിരുന്നു അത്. ആയിരത്തോളം കുട്ടികൾക്ക് അതുവഴി പ്രയോജനം ലഭിച്ചു. ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

ജനക്കൂട്ടത്തെ നയിക്കുമ്പോൾ പോസിറ്റീവ് എനർജിയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ജനങ്ങളുമായുള്ള ബന്ധത്തിൽ നിന്നായിരുന്നു പ്രശ്‌നങ്ങളൊക്കെ അറിഞ്ഞിരുന്നത്. ഉമ്മൻചാണ്ടിയുമായി സ്വകാര്യമായി സംസാരിക്കണമെന്ന് കരുതി എത്തുന്ന ഉദ്യോഗസ്ഥർക്ക് ആൾക്കൂട്ടം പ്രശ്‌നമായിരുന്നു. അദ്ദേഹം എപ്പോഴും ജനങ്ങൾക്ക് നടുവിലായിരിക്കും. അതിനാൽ സ്വകാര്യമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി അങ്ങനെ വന്നാലും ജനക്കൂട്ടത്തിൽ നിന്ന് മാറ്റിനിർത്തിയാണ് സംസാരിക്കാറ്. അദ്ദേഹത്തെ മാത്രം ഒറ്റക്ക് കിട്ടിയിട്ടില്ല. 

സ്വന്തമായി മൊബൈൽഫോണ്‍ കൊണ്ടുനടന്നാൽ അത് ഉപയോഗിക്കാനെ സമയം കിട്ടുമായിരുന്നുള്ളൂ. കോളുകൾ വന്നുകൊണ്ടേയിരിക്കും. എന്നാൽ ആളുകൾക്ക് അദ്ദേഹത്തെ കിട്ടുകയും ചെയ്യും. ഒപ്പമുള്ളവരുടെ ഫോണിലൂടെയായിരുന്നു അത്. കുറഞ്ഞ സമയം ഉറങ്ങുന്നയാളാണ് ഉമ്മന്‍ചാണ്ടി. യാത്രയിൽ ഉറങ്ങുന്നു. ആറ് മണിക്കൂറും എട്ട് മണിക്കൂറും ഉറങ്ങണം എന്നത് അദ്ദേഹത്തെ സംബന്ധിച്ച് നടപ്പുള്ള കാര്യമല്ല. കൂടെയുള്ളവർ ആഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളയാളാണ്. എന്നാല്‍ അദ്ദേഹം ഭക്ഷണപ്രിയനായിരുന്നില്ല. പലപ്പോഴും കൂടെയുള്ളവർ നിർബന്ധിച്ചാൽ മാത്രമെ ഉച്ചയ്‌ക്കൊക്കെ കഴിക്കൂ, അതും ദോശയൊക്കെ. 

Watch Video 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News