മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവം; ഷോക്കോസ് നോട്ടീസ് നൽകുന്നതിനായി കസ്റ്റംസ് അനുമതി തേടി
കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഷോക്കോസ് നൽകുക
Update: 2021-08-28 06:23 GMT
യു.എ.ഇ കോൺസുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത സംഭവത്തിൽ ഷോക്കോസ് നോട്ടീസ് നൽകുന്നതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി. കോൺസുൽ ജനറൽ, അറ്റാഷെ അടക്കം യു.എ.ഇ കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ഷോക്കോസ് നൽകുക.
തുടർന്ന് പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവർക്ക് സപ്ലിമെന്‍ററി ഷോക്കോസ് നൽകും. നികുതി അടക്കാതെ ഈന്തപ്പഴവും മതഗ്രന്ഥവും വിമാനത്താവളം വഴി എത്തിച്ച് വിതരണം ചെയ്ത കേസിൽ ആണ് ഷോക്കോസ് നൽകുന്നത്.