ഈ അഞ്ച് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ; ആദായ നികുതി വകുപ്പിന്റെ പിടിവീ​ണേക്കും

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാതെ രക്ഷപ്പെടാനാകും

Update: 2024-02-16 10:26 GMT
Advertising

പണമിടപാടുകൾ ഇല്ലാത്ത ഒരു ദിവസമുണ്ടാകില്ല മിക്കവരുടെയും ജീവിതത്തിൽ. വിവിധ രീതികളാണ് പണമിടപാടിന് ആൾക്കാർ ആശ്രയിക്കുന്നത്. പണിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണികിട്ടും. ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് രാജ്യത്തെ മിക്ക പണമിടപാടുകളും. പണമിടപാടുകൾ നടത്തുമ്പോൾ  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്ക​ാതെ രക്ഷപ്പെടാനാകും.

1. ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ

ഒരാൾ ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി നിക്ഷേപിച്ചാൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിൻ്റെ (സിബിഡിടി) ചട്ടങ്ങൾ അനുസരിച്ച് ഈ വിവരം ആദായനികുതി വകുപ്പിനെ ബാങ്ക് അറിയിക്കും. നിശ്ചിത പരിധിയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ, ഈ പണം എവിടെ നിന്നാണ് വന്നതെന്ന് ആദായനികുതി വകുപ്പിനോട് നിക്ഷപകൻ വിശദീകരിക്കേണ്ടിവരും. പണത്തിന്റെ ഉറവിടമടക്കം ആദായനികുതി വകുപ്പ് നിങ്ങളോട് ചോദിക്കും.

2 പണത്തിലൂടെ സ്ഥിരനിക്ഷേപം നടത്തുക

10 ലക്ഷം രൂപയ്ക്ക് മുകളിൽ പണം ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്.ഡി) ആയി നിക്ഷേപിച്ചാലും ആദായ നികുതി വകുപ്പ് പണത്തിൻ്റെ ഉറവിടം ചോദിക്കും.

3 ഒരു പരിധിയിൽ കൂടുതൽ പണം നൽകി ഭൂമി വാങ്ങൽ

ഭൂമി വാങ്ങുമ്പോൾ 30 ലക്ഷം രൂപയോ അതിൽ കൂടുതലോ പണമിടപാട് നടത്തിയിട്ടുണ്ടെങ്കിൽ, പ്രോപ്പർട്ടി രജിസ്ട്രാർ ആദായനികുതി വകുപ്പിനെ അറിയിക്കും. തുടർന്ന് പണത്തിന്റെ സോഴ്സിനെ കുറിച്ചുള്ള വിവരങ്ങളും ആദായ നികുതി വകുപ്പ് തേടിയാൽ നിങ്ങൾ നൽകേണ്ടിവരും.

4 ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെൻ്റ്

ക്രെഡിറ്റ് കാർഡ് ബിൽ ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങൾ അത് പണമായി അടയ്‌ക്കുകയാണെങ്കിൽ, ആദായ നികുതി വകുപ്പ് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചേക്കാം.

5 ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ വാങ്ങൽ

ഷെയറുകളോ മ്യൂച്വൽ ഫണ്ടുകളോ കടപ്പത്രങ്ങളോ ബോണ്ടുകളോ വാങ്ങുന്നതിന് നിങ്ങൾ നിശ്ചിത പരിധിയിൽ കൂടുതൽ പണം ചെലവഴിക്കുകയാണെങ്കിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം. എവിടെ നിന്നാണ് ഇത്രയുമധികം പണം നിങ്ങൾക്ക് കിട്ടിയതെന്ന് ആദായ നികുതി വകുപ്പ് ചോദിച്ചേക്കാം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News