ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കണമെന്ന് ഐ.എൻ.എൽ

ഭാ​ഷാ ഫാ​ഷി​സം ഹി​ന്ദു​ത്വ അ​ജ​ണ്ട​യാ​ണ്. ഹി​ന്ദി, ഹി​ന്ദു, ഹി​ന്ദു​സ്​​ഥാ​ൻ എ​ന്ന ആ​ർ.​എ​സ്.​എ​സ്​ മു​ദ്രാ​വാ​ക്യ​മാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്

Update: 2022-10-10 04:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോ​ഴി​ക്കോ​ട്​: തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന, അ​മി​ത്​​ ഷാ അ​ധ്യ​ക്ഷ​നാ​യ ഔ​ദ്യോ​ഗി​ക ഭാ​ഷാ പാ​ർ​ല​മെന്‍റി​കാ​ര്യ സ​മി​തി​യു​ടെ ശി​പാ​ർ​ശ രാ​ജ്യം ഒ​റ്റ​​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന്​ ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ലും ​ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റും ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ഷാ ഫാ​ഷി​സം ഹി​ന്ദു​ത്വ അ​ജ​ണ്ട​യാ​ണ്. ഹി​ന്ദി, ഹി​ന്ദു, ഹി​ന്ദു​സ്​​ഥാ​ൻ എ​ന്ന ആ​ർ.​എ​സ്.​എ​സ്​ മു​ദ്രാ​വാ​ക്യ​മാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ​യെ ത​ക​ർ​ത്ത്, ഹി​ന്ദു രാ​ജ്യം സ്​​ഥാ​പി​ക്കാ​നു​ള്ള സ​വ​ർ​ണ പ​ദ്ധ​തി ഏ​തു​ വിധേ​ന​യും പ​രാ​ജ​യ​​പ്പെ​ടു​ത്തു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ​വെ​ന്ന്​ ഐ.​എ​ൻ.​എ​ൽ നേ​താ​ക്ക​ൾ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News