ന്യൂനപക്ഷ സ്കോളർഷിപ്പ്: മുസ്ലിം ലീഗിനെതിരെ ഐ.എൻ.എൽ
ന്യൂനപക്ഷ ക്ഷേമപദ്ധതികൾ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. അതിനു പകരം സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുകയാണ് വേണ്ടതെന്ന് പറയുന്നത് വിഷയം സങ്കീർണമാക്കാനാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലിം ലീഗിനെതിരെ ഐ.എൻ.എൽ മേയ് 28ന്റെ ഹൈക്കോടതി വിധിയോടെ റദ്ദാക്കപ്പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർവകക്ഷി യോഗത്തിൽ ക്രിയാത്മകമായ ഒരു നിർദേശവും വെക്കാതെ, ഇപ്പോൾ വിഷയം സങ്കീർണമാക്കാൻ ശ്രമിക്കുന്നത് സങ്കുചിത രാഷ്ട്രീയലക്ഷ്യം മുന്നിൽവെച്ചാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
വിദഗ്ധ സമിതിയെ വെക്കണമെന്ന് സർവകക്ഷി യോഗം തീരുമാനിച്ചത് സച്ചാർ കമീഷൻ റിപ്പോർട്ടോ പാലോളി ഉന്നതസമിതി ശിപാർശകളോ വീണ്ടും പഠിക്കാനല്ല. മറിച്ച്, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സ്കോളർഷിപ്പുകൾ വീണ്ടും വിതരണം ചെയ്യുന്നതിന് ഒതു സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് കൂടിയാലോചന നടത്താനാണ്. കാരണം വിഷയത്തിന്റെ നാനാവശങ്ങളും പരിശോധിക്കേണ്ടതുണ്ട്. 2008ലെ ഉത്തരവ് അടക്കം മൂന്ന് ഓർഡറുകറും കോടതി റദ്ദാക്കിയ സ്ഥിതിക്ക് സ്കോളർഷിപ്പ് പദ്ധതി തന്നെ ഇല്ലാതായിരിക്കയാണ്. ഒരു ബദൽ സംവിധാനം രൂപപ്പെടുത്തി എത്രയും പെട്ടെന്ന് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. അതിനു പകരം സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുകയാണ് വേണ്ടതെന്ന് പറയുന്നത് വിഷയം സങ്കീർണമാക്കാനാണ്. സച്ചാർ റിപ്പോർട്ട് പഠച്ച് കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക ചുറ്റുപാടിൽ മുസ്ലിം ഉന്നമനത്തിന് എന്തെല്ലാം നടപ്പാക്കാൻ സാധിക്കുമെന്ന് തീരുമാനിക്കാനാണ് അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ 11 അംഗ ഉന്നതതല സമിതിയെ വെച്ചത്. എന്നാൽ, പാലോളി പഠന സമിതിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഹാലിളകുന്നത് സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാട് മൂലമാണ്. അധികം വൈകാതെ പിണറായി സർക്കാരിെൻറ ഭാഗത്തുനിന്ന് ഈ ദിശയിൽ മൂർത്തമായ തീരുമാനമുണ്ടാകുമ്പോൾ മുസ്ലിം ലീഗ് നേതൃത്വത്തിന് വീണ്ടും മാറ്റിപ്പറയേണ്ടിവരുമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.