മന്ത്രിയെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ടെന്ന് വഹാബ് പക്ഷം; ഉടായിപ്പ് രാഷ്ട്രീയമെന്ന് കാസിം ഇരിക്കൂറും

കാസിം പക്ഷത്തിനൊപ്പം നിലയുറപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് വഹാബ് പക്ഷം

Update: 2022-02-24 13:06 GMT
Advertising

മന്ത്രിയെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ടെന്ന് ഐ.എൻ.എല്‍ വഹാബ് വിഭാഗത്തില്‍ ധാരണ. മറ്റൊരാളെ മന്ത്രിയാക്കാനാണ് വഹാബ് വിഭാഗത്തിന്‍റെ നീക്കമെന്ന ആരോപണത്തിന്‍റെ മുനയൊടിക്കാനാണ് പുതിയ തന്ത്രം. 22 അംഗ സെക്രട്ടറിയേറ്റില്‍ 12 പേരുടെ പിന്തുണ വഹാബ് പക്ഷം അവകാശപ്പെട്ടു. വഹാബ് പക്ഷത്തിന്‍റേത് ഉടായിപ്പ് രാഷ്ട്രീയമെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു.

കാസിം പക്ഷത്തിനൊപ്പം നിലയുറപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് വഹാബ് പക്ഷം. പി.ടി.എ റഹീം എം.എല്‍.എയെ മന്ത്രിയാക്കാനാണ് വഹാബ് പക്ഷത്തന്റെ നീക്കമെന്ന വിമർശത്തെ മറികടക്കാനാണ് ഇതിലൂടെ വഹാബ് പക്ഷം ശ്രമിക്കുന്നത്. മന്ത്രി തുടരുന്നതിനോടാണ് എല്‍.ഡി.എഫിന് യോജിപ്പെന്ന് സൂചനയും വഹാബ് പക്ഷത്തിന് ലഭിച്ചിട്ടുണ്ട്.

22 അംഗം സെക്രട്ടറിയേറ്റില്‍ 12 അംഗങ്ങളുടെ പിന്തുണം വഹാബ് പക്ഷം അവകാശപ്പെടുന്നു.നാളെ മുതല്‍ മെമ്പർഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കാനും മാർച്ച് 25 നകം പുതിയ ഭാരവാഹികള്‍ നിലവില്‍ വരുന്ന രീതിയില്‍ പുനസംഘടന പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റിന്‍റിന്‍റെ കാരണംകാണിക്കല്‍ നോട്ടീസിനയെും വഹാബ് പക്ഷം തള്ളി.

അതേസമയം വോട്ടവകശാരമുള്ള 20അംഗ സെക്രട്ടറിയേറ്റില്‍ 13 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കാസിം ഇരിക്കൂർ അറിയിച്ചു. വോട്ടവകാശമില്ലാത്ത രണ്ട് പ്രത്യേക ക്ഷണിതാക്കളെ കൊണ്ടുവന്നാണ് വഹാബ് വിഭാഗം ഭൂരിപക്ഷം തികയ്ക്കാന്‍ ശ്രമിച്ചതെന്നും ഉടായിപ്പ് രാഷ്ട്രീയം വിലപ്പോകില്ലെന്നും കാസിം ഇരിക്കൂർ പ്രതികരിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News