പതാക തലകീഴായി കെട്ടിയ സംഭവത്തില്‍ കര്‍ശന നടപടി വേണം, മന്ത്രിക്കെതിരായ ബി.ജെ.പി നേതാക്കളുടെ ആക്രോശത്തില്‍ സംശയം: ഐ.എന്‍.എല്‍

'മനപൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം'

Update: 2022-01-26 13:20 GMT
Advertising

കാസര്‍കോട് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപബ്ളിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി കെട്ടിയ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍. പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്സല്‍ നടന്നിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.

മനപൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. മന്ത്രിക്കെതിരെ ആക്രോശങ്ങള്‍ നടത്തുന്ന ബി.ജെ.പി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം എ.ഡി.എം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ്. കൊടിമരത്തില്‍ പതാക സജ്ജീകരിക്കാന്‍ ചുമതലപ്പെട്ടവരും അതിനു മേല്‍നോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എങ്കിലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയ ശേഷമാണ് ദേശീയ പതാകയുടെ പച്ച നിറം മുകളിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെടത്. തുടർന്ന് പതാക താഴ്ത്തി ശരിയായ ദിശയിൽ കെട്ടിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News