ഐ.എന്‍.എല്ലിന് അവഗണന; സി.പി.എം നേതൃത്വത്തെ അതൃപ്തി അറിയിച്ച് നേതാക്കള്‍

സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ് പ്രതിഷേധമറിയിച്ചത്.

Update: 2021-11-05 05:49 GMT
Advertising

പ്രധാനപ്പെട്ട ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഐ.എന്‍.എല്‍. ഇക്കാര്യം നേതാക്കള്‍ സി.പി.എം നേതൃത്വത്തെ ധരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ് പ്രതിഷേധമറിയിച്ചത്. എല്‍.ഡി.എഫില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം തിരിച്ചെടുത്തതും ഹജ്ജ് കമ്മിറ്റി അംഗത്വം നിരസിച്ചതും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഐ.എന്‍.എല്‍. 

എന്നാല്‍, മന്ത്രി പദവിക്കൊപ്പം പ്രധാനപ്പെട്ട ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികള്‍ കൂടി ഐ.എന്‍.എല്ലിന് നല്‍കാനാവില്ലെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. അപ്രധാനമായ ത്യശ്ശൂര്‍ സിതാറാം സ്പിന്നിംഗ് മില്ലിന്‍റെ ചെയര്‍മാന്‍ സ്ഥാനം നല്‍‌കാനേ കഴിയുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കേരള മാരിടൈം ബോര്‍ഡില്‍ ഐ.എന്‍.എല്ലിന് പുതുതായി അംഗത്വം നല്‍കാമെന്നും അറിയിച്ചു. കഴിഞ്ഞ തവണ ഉണ്ടായിരുന്ന കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡിലടക്കമുള്ള പ്രാതിനിധ്യം തിരിച്ചെടുക്കില്ലെന്ന ഉറപ്പ് സി.പി.എം ഐ.എന്‍.എല്ലിന് നല്‍കിയിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News