ഐ.എൻ.എല്ലിൽ മഞ്ഞുരുകുന്നു: വഹാബിന് പ്രസിഡന്റ് സ്ഥാനം നൽകാൻ തയ്യാറെന്ന് കാസിം ഇരിക്കൂർ
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേരിട്ട് നടത്തുന്ന മധ്യസ്ഥ ചർച്ചകളിലാണ് പുരോഗതിയുണ്ടായത്. എ.പി അബ്ദുൾ വഹാബിന് പ്രസിഡന്റ് സ്ഥാനം നൽകുന്ന രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് കാസിം ഇരിക്കൂർ പ്രതികരിച്ചു.
Update: 2021-08-31 08:03 GMT
ഐ.എന്‍.എല്ലില്‍ സമവായ സാധ്യതയൊരുങ്ങുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേരിട്ട് നടത്തുന്ന മധ്യസ്ഥ ചർച്ചകളിലാണ് പുരോഗതിയുണ്ടായത്. അബ്ദുൾ വഹാബിന് പ്രസിഡന്റ് സ്ഥാനം നൽകുന്ന രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് കാസിം ഇരിക്കൂർ പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനമല്ല പ്രശ്നമെന്ന നിലപാടിലാണ് വഹാബ് വിഭാഗം.
നേരത്തെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ ഡോ അബ്ദുള്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നത്. ഒരു ഘട്ടത്തില്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ നിസ്സഹകരണം മൂലം ചര്‍ച്ചകള്‍ മരവിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നിരുന്നാലും കാസിം വിഭാഗം തുടര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതോടെയാണ് അനുരഞ്ജന നീക്കം വീണ്ടും സജീവമായത്.
more to watch