ഐ.എന്‍.എല്‍ പിളര്‍പ്പ്; കാസിം ഇരിക്കൂര്‍ പക്ഷം ഇന്ന് സി പി എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയും മന്ത്രിയുടെ സാന്നിധ്യവും സി പി എം പിന്തുണ ലഭിക്കാന്‍ കാരണമാകുമെന്നാണ് കാസിം പക്ഷം കരുതുന്നത്.

Update: 2022-02-18 00:59 GMT
Advertising

ഔദ്യോഗികമായി പിളർപ്പിലേക്കെത്തിയ ഐ എന്‍ എല്‍ രണ്ടു വിഭാഗങ്ങളും ഇനി സി പി എമ്മിന്‍റെയും എല്‍ ഡി എഫിന്റെയും അംഗീകരിത്തിനായുള്ള ശ്രമത്തില്‍. മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഇന്ന് സി പി എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വഹാബ് പക്ഷവും വൈകാതെ സി പി എം നേതാക്കളുമായി ചർച്ച നടത്തും. ഔദ്യോഗിക പാർട്ടി സ്ഥാനത്തിനായി നിയമപോരാട്ടവും രണ്ടു കൂട്ടരും തുടങ്ങും.

ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയോടെ സംസ്ഥാന സമിതികള്‍ പിരിച്ചുവിട്ട് അഡ്ഹോക് കമ്മറ്റി രൂപീകരിച്ച കാസിം പക്ഷം സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. എന്നാല്‍ 101 അംഗ സംസ്ഥാന കൗണ്‍സിലില്‍ 77 പേരുടെ പങ്കാളിത്തതോടെ കൗണ്‍സില്‍ വിളിച്ചു ചേർത്ത വഹാബ് പക്ഷവും എതിർപോരാട്ടം ശക്തിപ്പെടുത്തി. പൂർണമായി രണ്ടു വിഭാഗമായി മാറിയ വഹാബ് കാസിം പക്ഷക്കാർ ഇനി സി പി എം പിന്തുണ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്. ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയും മന്ത്രിയുടെ സാന്നിധ്യവും സി പി എം പിന്തുണ ലഭിക്കാന്‍ കാരണമാകുമെന്നാണ് കാസിം പക്ഷം കരുതുന്നത്.

സി പി എം പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രതീക്ഷയിലാണ് വഹാബ് പക്ഷവും മുന്നോട്ടുപോകുന്നത്. ഇന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും സി പിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്ന അബ്ദുലവഹാബും അടുത്ത ദിവസങ്ങില് തിരുവനന്തപുരത്തെത്തും. നിയമസഭാ സമ്മേളനത്തിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും തിരക്കിയായ സി പി എം നേതൃത്വത്തിന് ഐ എന് എല് തർക്കം തലവേദനയി മാറിയിട്ടുണ്ട്. ഇതിനിടെ ഔദ്യോഗിക പാർട്ടി സ്ഥാനം ലഭിക്കുന്നതിനയി നിയമപോരാട്ടത്തിനും രണ്ടും വിഭാഗവും തയാറെടുക്കുന്നുണ്ട്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News