കോടതി ഉത്തരവ് ലംഘിച്ച് ഐഎൻഎല്ലിന്റെ പേരും പതാകയും ഉപയോഗിക്കുന്നതിനെതിരെ ഡിജിപിക്ക് പരാതി

കോടതി ഉത്തരവ് ലംഘിച്ച് എ.പി അബ്ദുൽ വഹാബ് പക്ഷം പാർട്ടി പതാകയും പേരും ഉപയോഗിക്കുന്നുവെന്നാണ് കാസിം ഇരിക്കൂർ പക്ഷത്തിന്റെ പരാതി.

Update: 2022-10-27 10:30 GMT
Advertising

കോ​ഴി​ക്കോ​ട്: പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ർ ഐഎൻഎല്ലിന്റെ പേ​രോ പ​താ​ക​യോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന കോ​ഴി​ക്കോ​ട് മൂ​ന്നാം അ​ഡീ​ഷ​ണ​ൽ സ​ബ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ​ര​സ്യ​മാ​യി ലം​ഘി​ച്ച് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.​ജി.​പി​ക്ക് പ​രാ​തി. പാ​ർ​ട്ടി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ച​മ​യു​ക​യോ ഐഎൻഎല്ലിന്റെ പേ​രി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യോ പാ​ടി​ല്ല എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഒ​രു വി​ഭാ​ഗം പ്രവർത്തിക്കുന്നതെന്ന്‌ ഡി.​ജ.​പി​ക്ക​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഗു​രു​ത​ര​മാ​യ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തിെ​ൻ​റ പേ​രി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഐ​എ​ൻ​എ​ൽ ദേ​ശീ​യ നേ​തൃ​ത്വം പു​റ​ത്താ​ക്കി​യ കെ.​പി ഇ​സ്​​മാ​ഈ​ലും ഇ​പ്പോ​ൾ സ​ബ്കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രെ ക​ക്ഷി ചേ​ർ​ന്ന​വ​രു​മൊ​ക്കെ ഐഎൻഎല്ലിന്റെ പതാകയും ലെറ്റർഹെഡും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ​രാ​തി​യി​ൽ പറയുന്നു.

ഐഎ​ൻഎ​ൽ ദേ​ശീ​യ നേ​തൃ​ത്വം പു​റ​ത്താ​ക്കി​യ എ.​പി അ​ബ്ദു​ൽ വ​ഹാ​ബി​നെ​യും നാ​സ​ർ കോ​യ ത​ങ്ങ​ളെ​യും അവരെ പിന്തുണക്കുന്നവരെയും ഐഎ​ൻഎ​ല്ലു​കാ​രാ​യി അ​റി​യ​പ്പെ​ടാ​നോ പാ​ർ​ട്ടി​യു​ടെ ബാ​ന​റി​ൽ സം​ഗ​മി​ക്കാ​നോ പ​ണ​പ്പി​രി​വ് ന​ട​ത്താ​നോ അ​നു​വ​ദി​ക്ക​രു​ത് എ​ന്ന ആ​വ​ശ്യ​മാ​ണ് സ​ബ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത് ക​ടു​ത്ത കോ​ട​തി​ല​ക്ഷ്യ​മാ​ണെ​ന്നും സാ​മൂ​ഹി​ക സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന​തി​നാ​ൽ പൊ​ലി​സ്​ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് ഡി.​ജി.​പി​യോ​ട് ആവശ്യപ്പെട്ടതെന്ന്‌ സം​സ്​​ഥാ​ന ജ​ന.​ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​റി​യി​ച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News