ഐ.എന്‍.എല്‍ പിളര്‍പ്പ്; റഹീമിനെ ഒപ്പം നിര്‍ത്തി മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ വഹാബ് പക്ഷം

മൂന്നാം തീയതി വഹാബ് വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കാന്‍ എല്‍.ഡി.എഫിനോട് ആവശ്യപ്പെടാനാണ് ഐ.എന്‍.എല്‍ നേതൃതലത്തിലെ ധാരണ

Update: 2021-07-28 07:43 GMT
Advertising

പി.ടി.എ റഹീം എം.എല്‍.എയെ ഒപ്പം നിര്‍ത്തി മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ എ.പി അബ്ദുല്‍വഹാബ് പക്ഷത്തിന്‍റെ ശ്രമം. മൂന്നാം തീയതി വഹാബ് വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കാന്‍ എല്‍.ഡി.എഫിനോട് ആവശ്യപ്പെടാനാണ് നേതൃതലത്തിലെ ധാരണ.

ഐ.എന്‍.എല്ലിലെ പിളര്‍പ്പില്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പമാണ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അതുകൊണ്ട് മൂന്നാം തീയതിയിലെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മന്ത്രി പങ്കെടുക്കാന്‍ സാധ്യത തീരെയില്ലെന്നാണ് വഹാബിനൊപ്പമുള്ളവര്‍ കരുതുന്നത്. അഹമ്മദ് ദേവര്‍കോവില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നാലെ തന്നെ നടപടിയെടുക്കാനാണ് എ.പി അബ്ദുല്‍വഹാബ് പക്ഷത്തിന്‍റെ ശ്രമം. ഒപ്പം മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് എല്‍.ഡി.എഫ് നേത്യത്വത്തോട് ആവശ്യപ്പെടുകയും ചെയ്യും. അതിന് മുന്നോടിയായി പി.ടി.എ റഹീമിനെ ഒപ്പം നിര്‍ത്താനാണ് ധാരണ.

പിന്നീട് റഹീമിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഇടതുമുന്നണിക്ക് മുമ്പില്‍ വെക്കും. ഹീം വഹാബ് പക്ഷത്തിനൊപ്പം സജീവമാകുമെന്ന് പഴയ എന്‍.എസ്.സി നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്. എല്‍.ഡി.എഫ് നേതൃത്വം കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ആലോചനകളെല്ലാം വെറുതെയാകും.എല്‍.ഡി.എഫിനോട് ചേര്‍ന്ന് നില്‍ക്കുന്ന മത സംഘടന നേതാക്കളുടെ ആശിര്‍വാദമാണ് വഹാബ് പക്ഷത്തിന്‍റെ തുറുപ്പ് ചീട്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News