നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റിൽ

തൃശൂർ പാലാഴിയിലെ വീട്ടിൽ റാണ ഒളിപ്പിച്ച രേഖകളും കണ്ടെടുത്തു

Update: 2023-01-10 15:23 GMT
Editor : abs | By : Web Desk
Advertising

തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷ് അറസ്റ്റിൽ. റാണയുടെ സ്ഥാപനത്തിലെ അഡ്മിൻ മേധാവിയാണ് സതീഷ്. തൃശൂർ വിയ്യൂർ എസ്.ഐ: കെ.സി. ബൈജുവും സംഘവും ആണ് പ്രതിയെ പിടികൂടിയത്. റാണ രഹസ്യമായി കടത്തിയ നിക്ഷേപ രേഖകളും കണ്ടെടുത്തു. തൃശൂർ പാലാഴിയിലെ വീട്ടിൽ ഒളിപ്പിച്ച രേഖകളാണ് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം റാണയുടെ സ്ഥാപനത്തിന്റെ മണ്ണാർക്കാടും ഒറ്റപ്പാലത്തും പാലക്കാടുമുള്ള ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. സേഫ് ആന്റ് സ്ട്രോങ് എന്ന പേരിൽ വൻ തോതിൽ നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

എത്ര രൂപയാണ് ഓരോരുത്തരിൽനിന്നും വാങ്ങിയത് എന്നതിന്റെ രേഖകളാണ് പരിശോധിച്ചത്. വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് സേഫ് ആന്റ് സ്ട്രോങ് എന്ന കമ്പനിയുടെ പേരിൽ പ്രവീൺ റാണ എന്ന കെ.പി പ്രവീൺ കോടികൾ തട്ടിയെടുത്തത്. നിലവിൽ ഇയാൾക്കെതിരെ തൃശൂരിലെ വിവിധ സ്റ്റേഷനുകളിലായി 24-ഓളം കേസുകളുണ്ട്. കേസായതോടെ പ്രവീൺ റാണ ഒളിവിൽ പോയി. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News