പൊലീസ് നായയെ വാങ്ങിയതിലും ക്രമക്കേട്; ഡോഗ് ട്രയിനിങ് സെന്റർ നോഡൽ ഓഫീസർക്ക് സസ്പെൻഷൻ

നായകളെ വാങ്ങുന്നതിലും തീറ്റ വാങ്ങുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ

Update: 2023-07-11 10:26 GMT

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: കേരള പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേടെന്ന് കണ്ടെത്തൽ. സംസ്ഥാന ഡോഗ് ട്രെയിനിങ് സെന്റർ നോഡൽ ഓഫീസറെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് കമാഡന്റ് എസ്.എസ് സുരേഷിനെയാണ് സസ്‌പെന്റ് ചെയ്തത്.

നായകളെ വാങ്ങുന്നതിലും തീറ്റ വാങ്ങുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള പൊലീസ് അക്കാദമിയിലെ സ്‌റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് ഡോഗ് ട്രെയിനിങ്ങിന് വേണ്ടി നായക്കുഞ്ഞുങ്ങളെ വാങ്ങിയതിലും തീറ്റ വാങ്ങിയതിലും മരുന്ന് വാങ്ങിയതിലും ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്ര്യൂറോ നടത്തിയത്.


125 നായകളെ ട്രെയിൻ ചെയ്യാനുള്ള സൗകര്യം കേരള പൊലീസ് അക്കാദമിയിൽ ഉണ്ടെന്നിരിക്കെ താരതമ്യേന സൗകര്യം കുറഞ്ഞ കുട്ടിക്കാനം പോലുള്ള ക്യാമ്പുകളിൽ നായകളെ ട്രെയിൻ ചെയ്യിക്കാറുണ്ടെന്നും വിജിലൻസ് കണ്ടെത്തി. എസ്.എസ് സുരേഷിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് നായകളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫിസറായ സുനിത കരുണാകരനെ നിയോഗിച്ചതെന്നും കണ്ടെത്തി.


തിരുവനന്തപുരത്തെ വേണാട് എന്റർപ്രൈസിസ് എന്ന സ്ഥാപനത്തിൽ നിന്നും ഇവയ്ക്ക് ഭക്ഷണം വാങ്ങാൻ നിർദേശിച്ചത്. കൂടാതെ പഞ്ചാബിൽ നിന്നും വൻ വില കൊടുത്താണ് നായക്കുഞ്ഞുങ്ങളെ വാങ്ങിയതെന്നും കണ്ടെത്തി.



Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News