ലക്ഷദ്വീപിലെ കൽപേനിയിലും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം
ലക്ഷദ്വീപില്‍ പല ദ്വീപുകളിലും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെറിയം, സുഹൈലി തുടങ്ങിയ ദ്വീപുകളിലും സമാനമായ നോട്ടീസ് നല്‍കിയിരുന്നു
Update: 2021-07-16 03:10 GMT
ലക്ഷദ്വീപിലെ കൽപേനിയിലും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം. കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. കെട്ടിടം പൊളിക്കുന്നതിൽ ഏഴ് ദിവസത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. നേരത്തെ കവരത്തിയിൽ കെട്ടിടം പൊളിക്കാനായി നൽകിയ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
ലക്ഷദ്വീപില്‍ പല ദ്വീപുകളിലും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെറിയം, സുഹൈലി തുടങ്ങിയ ദ്വീപുകളിലും സമാനമായ നോട്ടീസ് നല്‍കിയിരുന്നു. കല്‍പേനിയില്‍ വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിയത്. മറ്റ് ദ്വീപുകളില്‍ സമാനമായ നോട്ടീസ് ലഭിച്ചപ്പോള്‍ എതിര്‍പ്പ് അറിയിക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നടപടിക്ക് സ്റ്റേ അനുഭവിച്ചിരുന്നു.