പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയത് വി.എസ്സാണ്; വി.എസ്സിനെതിരെ ഗുരുതര ആരോപണവുമായി എം.എം ലോറൻസിന്റെ ആത്മകഥ
വ്യക്തിപ്രഭാവമുണ്ടാക്കാൻ വി.എസ്സിന് പ്രത്യേക സ്‌ക്വാഡുണ്ടെന്ന വിമർശനവും 'ഓർമച്ചെപ്പ് തുറക്കുമ്പോൾ' എന്ന ആത്മകഥയിൽ ഉന്നയിക്കുന്നുണ്ട്
തിരുവനന്തപുരം: വി.എസ്സിനെതിരെ ഗുരുതര ആരോപണവുമായി എം.എം ലോറൻസിന്റെ ആത്മകഥ. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയത് വി.എസ്സാണ്. വി.എസ് എതിരാളികളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുമെന്നും വ്യക്തിപ്രഭാവമുണ്ടാക്കാൻ വി.എസ്സിന് പ്രത്യേക സ്‌ക്വാഡുണ്ടെന്ന വിമർശനവും 'ഓർമച്ചെപ്പ് തുറക്കുമ്പോൾ' എന്ന ആത്മകഥയിൽ ഉന്നയിക്കുന്നുണ്ട്.
ഇരുവരും തമ്മിലുള്ള വൈര്യം കേരള രാഷ്ട്രീയത്തിന് പരിചയമുള്ളതാണ്. 1996ലെ മാരാരികുളത്തെ തോൽവിക്ക് ശേഷമാണ് വി.എസ് അച്യുതാനന്ദനും എം.എം ലോറൻസ് അടങ്ങുന്ന സി.ഐ.ടി.യു വിഭാഗവും തമ്മിൽ വലിയ രീതിയിൽ തർക്കം രുപപ്പെടുന്നത്. 1998 പാലക്കാട് സമ്മേളനത്തിൽ വി.എസ്സിന്റെ വിഖ്യാതമായ 'വെട്ടിനിരത്തൽ' ഉണ്ടാവുകയും ചെയ്തത്. എം.എം ലോറൻസ് അടക്കം 16 പേരെയാണ് സംസ്ഥാന കമ്മറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ വി.എസ് വെട്ടിനിരത്തിയത്. അന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വൈര്യം. അത് ഈ ആത്മ കഥയിൽ കൃത്യമായി തന്നെ എം.എം ലോറൻസ് പറഞ്ഞുവെക്കുന്നുണ്ട്.
തനിക് വി.എസ്സിനോടുള്ള സമീപനമെന്താണെന്നും എറണാകുളം ജില്ലയിലാണ് പാർട്ടിയുടെ വിഭാഗീയത തുടങ്ങിയതെന്നും ആത്മകഥയിൽ വിഭാഗീയത എന്ന ഭാഗത്തിൽ എം.എം ലോറൻസ് പറഞ്ഞു വെക്കുന്നുണ്ട്. 'എ.പി വർക്കി ജില്ലാ സെക്രട്ടറിയായിക്കുന്ന സമയത്ത് എറണാകുളം ജില്ലയിൽ നിന്നാണ് വിഭാഗീയത തുടങ്ങുന്നത്. വി.എസ് അചുദാന്ദൻ എ.പി വർക്കിയെ ഇതിനായി നിയോഗിച്ചു. എറണാകുളം ജില്ലയിലെ മറ്റ് ചിലരെയും ഇതിന് വേണ്ടി ഉപയോഗിച്ചു. പിന്നീട് ഇവരിൽ പലരും വി.എസ് അചുദാനന്ദനുമായി തെറ്റുന്നത് കണ്ടതാണ്. അന്നുതുടങ്ങിയ ഈ വിഭാഗീയത പാർട്ടിക്കുള്ളിൽ ആളി കത്തി'. ഈ വിഭാഗീയത എറണാകുളം ജില്ലയിൽ ഇപ്പോഴും നിലനിൽക്കുകയാണെന്നും ഇതിന്റെ എല്ലാം തുടക്കകാരൻ വി.എസ് ആണെന്നുമാണ് ലോറൻസ് കടുത്ത വിമർശനമായി ഇതിൽ ഉന്നയിക്കുന്നത്.
വി.എസ് തന്റെ വ്യക്തി പ്രഭാവം സൃഷ്ടി ക്കാൻ വേണ്ടി ഒരു സ്‌ക്വോഡ് പോലെ ആൾക്കാരെ നിയോഗിച്ചുവെന്ന വിമർശനവും അത്മകഥയിൽ പങ്കുവെക്കുന്നുണ്ട്. വി.എസ്സുമായി അടുത്ത് നിന്ന ആൾക്കാരെയാണ് ഇതിന് നിയോഗിച്ചത്. പല ആൾക്കാരെയും വി.എസ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും വി.എസ് തന്റെ വ്യക്തി പ്രഭാവം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു.
വി.എസ് അച്യുതാനന്ദൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് അന്ന് വിശ്രമ ജീവിതം നയിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി ഇ.എം.എസ് തിരുവനന്തപുരത്തായിരുന്നു. അന്ന് പാർട്ടി ജനസെക്രട്ടറിയുടെ ചുമതല ഡൽഹിൽ നിർവഹിച്ചുവന്നത് സുർജിത്തായിരുന്നു. വിശ്രമ ജീവിതം നയിക്കുന്ന ഇ.എം.എസ് അന്ന് എല്ലാ ദിവസവും എ.കെ.ജി സെന്ററിൽ വരുമായിരുന്നു. പക്ഷെ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന വി.എസിന് ഇ.എം.എസ് തുടർച്ചയായി വരുന്നതിൽ എതിർപ്പായിരുന്നു. തന്റെ പ്രഭാവം നശിച്ചു പോകുമോ എന്ന ആശങ്കയായിരുന്ന വി.എസിനുണ്ടായിരുന്നതെന്ന കുറ്റപ്പെടുത്തൽ കൂടി എം.എം ലോറൻസ് ഈ ആത്മകഥയിൽ നടത്തുന്നുണ്ട്.