ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് പുത്തൻകുരിശിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു

Update: 2024-04-22 01:38 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് ഗ്രിഗോറിയോസ് മെത്രോപൊലീത്ത സർക്കുലറിൽ വ്യക്തമാക്കി.

യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് പുത്തൻകുരിശിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം സൂചിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സഭ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സഭാതർക്കം പരിഹരിക്കുന്നതിൽ ലഭിച്ച ഉറപ്പും പ്രതീക്ഷയും സർക്കുലറിൽ പങ്കുവെക്കുന്നുണ്ട്.

Summary: The Jacobite Church indirectly declares their support to the LDF in the Lok Sabha election

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News