ചിലര്‍ എന്നെ യൂദാസെന്ന് വരെ വിളിച്ചു: ജിഫ്രി തങ്ങള്‍

തന്നെ ഒറ്റപ്പെടുത്താനായിരുന്നു ശ്രമമെന്നും ഇതോടെ തന്‍റെ നിലപാടാണ് ശരി എന്ന് തെളിഞ്ഞെന്നും ജിഫ്രി തങ്ങള്‍

Update: 2021-12-11 15:15 GMT
Advertising

വഖഫ് വിഷയത്തില്‍ പള്ളികളില്‍ ബോധവത്ക്കരണം വേണ്ടെന്ന് പറഞ്ഞതിന് ചിലര്‍ തന്നെ യൂദാസെന്ന് വരെ വിളിച്ചെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങള്‍.തന്നെ ഒറ്റപ്പെടുത്താനായിരുന്നു ശ്രമമെന്നും ഇതോടെ തന്‍റെ നിലപാടാണ് ശരി എന്ന് തെളിഞ്ഞെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Full View

പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം വേണ്ടന്ന തീരുമാനം ജിഫ്രി തങ്ങള്‍ വ്യക്തിപരമായി എടുത്തതാണെന്ന ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തലിനെയും ജിഫ്രി തങ്ങള്‍ തള്ളിക്കളഞ്ഞു. വഖഫ് വിഷയത്തില്‍ സമസ്തയുടെ അഭിപ്രായങ്ങള്‍‌ തന്‍റെ മാത്രം അഭിപ്രായമല്ലെന്നും സമസ്തയുടെ  സമുന്നതരായ നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍‌ത്തു. യു.എ.യില്‍ വച്ച് നടന്ന പരിപാടിയിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. 

സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നെടുക്കേണ്ട തുടര്‍ നടപടികള്‍ വേഗത്തിലുണ്ടാവണമെന്നആവശ്യത്തിലാണ് സമസ്ത നേത്യത്വം.

jifrithangal said that some people even called him Judas because he did not want to raise awareness in the mosques about the Waqf issue.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News