'ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ബ്ലാക്ക് മെയില്‍ ചെയ്തു'- ബാലചന്ദ്രകുമാറിനെതിരെ പരാതി
കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്
Update: 2022-02-05 10:03 GMT
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ യുവതിയുടെ പീഡന പരാതി. പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്.
ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്‌തെന്നുമാണ് യുവതിയുടെ ആരോപണം.
സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപാണ് പീഡനം. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.