41 കായികതാരങ്ങൾക്ക് ജോലി നൽകാൻ തീരുമാനം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കും

41 കായിക താരങ്ങൾക്ക് ആറ് വകുപ്പുകളിൽ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു

Update: 2023-08-23 12:48 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുന്ന 41 കായിക താരങ്ങൾക്ക് ആറ് വകുപ്പുകളിൽ ജോലി നൽകാൻ മന്ത്രിസഭ തീരുമാനം. അല്പസമയത്തിനകം കായിക മന്ത്രി സമരക്കാരുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ സെക്രട്ടറിയേറ്റിനു മുൻപിൽ കായികതാരങ്ങൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കും.

ദേശീയ രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ 41 പേരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിവരുന്നത്. 45 ദിവസത്തിനുള്ളിൽ നിയമന നടപടികൾ ആരംഭിക്കുമെന്ന കായികമന്ത്രിയുടെ ഉറപ്പിൽ രണ്ടുവർഷം മുൻപ് ഇവർ സമരം അവസാനിപ്പിച്ചിരുന്നു.

താരങ്ങൾ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് താരങ്ങൾ പ്രതികരിച്ചു. സമരത്തിന്റെ തുടക്കം തന്നെ ജനങ്ങളിലേക്ക് എത്തിച്ചത് മീഡിയ വൺ ആണെന്നും നന്ദി പറയുന്നുവെന്നും താരങ്ങൾ പറഞ്ഞു. സമരത്തിന്റെ തുടക്കം മുതൽ മീഡിയ വൺ ഒപ്പം നിന്നെന്നും കായികതാരങ്ങൾ പറഞ്ഞു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News