കേരളത്തിലും ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം
സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു.
Update: 2024-03-06 04:15 GMT
തിരുവനന്തപുരം: കേരളത്തിലും ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം. ആക്ഷൻ കൗൺസിൽ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് ആണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു.
പിന്നാക്ക ന്യൂനപക്ഷ സംഘനകളെ ഉൾപ്പെടുത്തി സംയുക്തമായി നടത്തുന്ന ആദ്യ സമരമാണിത്. ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ജാതി സെൻസസിനോട് വളരെ അനുകൂല തീരുമാനമാണ് എടുക്കുന്നത്. എന്നാൽ കേരളം ഇപ്പോഴും അതിനോട് മുഖം തിരിച്ചു നിൽക്കുകയാണെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു.