കെ റെയില്‍ സംവാദ പാനല്‍: ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ സാധ്യത

അലോക് വര്‍മ, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരായിരിക്കും പാനലിലുണ്ടാവുക എന്നാണ് കെ റെയില്‍ നേരത്തെ അറിയിച്ചത്

Update: 2022-04-25 04:46 GMT
Advertising

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പാതയ്ക്കെതിരെ സാങ്കേതിക വിമര്‍ശനം ഉന്നയിച്ചവരെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ നടത്താനിരിക്കുന്ന സംവാദ പാനലിൽ മാറ്റം വരുത്തിയേക്കും. ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം നടക്കുന്നത്.

കെ റെയിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംവാദമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അലോക് വര്‍മ, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരായിരിക്കും കെ റെയില്‍ വിരുദ്ധ പാനലിലുണ്ടാവുക എന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ തലത്തിലെ അതൃപ്തി കാരണം ജോസഫ് സി മാത്യുവിനെ ഒഴിവാക്കുമെന്നാണ് നിലവിലെ സൂചന. എന്നാല്‍ ഒഴിവാക്കുന്ന കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു പറഞ്ഞു.

വ്യാഴാഴ്ചയാണ് സംവാദം നടക്കുക. പാനലില്‍ ആരെല്ലാമാണ് ഉണ്ടാവുകയെന്നത് സംബന്ധിച്ച് അവസാന തീരുമാനമെടുത്തിട്ടില്ലെന്നാണ് കെ റെയിലിന്‍റെ ഇപ്പോഴത്തെ വിശദീകരണം. അതേസമയം സമര സമിതിയിലെ ആരെയും സംവാദത്തിന് ക്ഷണിക്കാത്തതില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ട്.

Full View

Summary- Joseph C Mathew likely to be exempt from silver line discussion panel

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News