അട്ടപ്പാടി മധുവധക്കേസില്‍ വിധി ചൊവ്വാഴ്ച; കോടതി പരിസരത്ത് സുരക്ഷയൊരുക്കണമെന്ന് മധുവിന്റെ കുടുംബം

2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. 121 സാക്ഷികളെ വിസ്തരിച്ചതിൽ 24 പേർ കൂറുമാറിയിരുന്നു

Update: 2023-04-03 05:58 GMT
Editor : rishad | By : Web Desk

മണ്ണാർക്കാട് എസ്.സി.എസ്.ടി കോടതിയാണ് വിധി പറയുക

Advertising

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ വിധി നാളെ. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വിധി പറയുക. കോടതി പരിസരത്ത് സുരക്ഷ ഒരുക്കണം എന്ന് ആവശ്യപെട്ട് മധുവിന്റെ കുടുംബം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകി.

മധുവധക്കേസിലെ 16 പ്രതികളും കുറ്റക്കാരാണോ, ഇവർക്ക് എന്ത് ശിക്ഷ നൽകണം തുടങ്ങിയ കാര്യങ്ങളിൽ മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ കോടതി നാളെ വിധി പറയും. നിലവിൽ തന്നെ പ്രതികളിൽ നിന്നും വലിയ ഭീഷണി നേരിടുന്നുണ്ട്. അതിനാൽ വിധി വരുന്ന സമയത്ത് കോടതി പരിസരത്ത് കനത്ത പൊലീസ് കാവൽ ഏർപെടുത്തണമെന്ന് മധുവിന്റെ കുടുംബം ആവശ്യപെട്ടു

2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. 121 സാക്ഷികളെ വിസ്തരിച്ചതിൽ 24 പേർ കൂറുമാറിയിരുന്നു. ഹൈക്കോടതി ജാമ്യം നൽകിയ പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയതും , പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ എഴുതി വെച്ചത് ഉൾപെടെയുള്ള സംഭവങ്ങളും വിചാരണക്കിടെ ഉണ്ടായി. നേരത്തെ രണ്ട് തവണ വിധിപറയാനായി സമയം നിശ്ചയിച്ചിരുന്നെങ്കിലും വിധി എഴുതി കഴിയാത്തതിനലാണ് നാളെക്ക് മാറ്റിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News