തൃക്കാക്കരയിൽ തെരുവു നായകളെ കൂട്ടത്തോടെ കൊന്ന സംഭവം; പുലിവാല്‍ പിടിച്ച് നഗരസഭ

തൃക്കാക്കരയിൽ തെരുവ് നായകളെ കൊന്ന കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജി കുമാര്‍ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകി.

Update: 2021-07-28 08:29 GMT
Advertising

തൃക്കാക്കരയിൽ തെരുവ് നായകളെ കൊന്ന കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജി കുമാര്‍ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകി. നായകളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും അടക്കമുള്ളവരാണെന്ന് സജി കുമാര്‍ നല്‍കിയ ജാമ്യഹരജിയിൽ പറയുന്നു. കേസിൽ അറസ്റ്റിലായവർ നഗരസഭ അധ്യക്ഷയെയും മറ്റുള്ളവരെയും സഹായിക്കാനാണ് തനിക്കെതിരെ മൊഴി നൽകിയതെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. കേസിൽ സജി കുമാറിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് മുൻ‌കൂർ ജാമ്യപേക്ഷ നൽകിയത്. സംഭവത്തിൽ അമിക്കസ് ക്യൂരി വെള്ളിയാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

നായകളെ കൂട്ടത്തോടെ കൊന്ന കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജി കുമാറാണ് തങ്ങൾക്ക് നിർദ്ദേശം നൽകിയത് എന്നായിരുന്നു പ്രതികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് സജികുമാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സജി കുമാര്‍ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകിയത്.

നായകളെ വന്ധ്യംകരിക്കുക എന്ന കോടതി ഉത്തരവിനെ മറികടന്നാണ് തൃക്കാക്കരയിൽ തെരുവ് നായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. ശാസ്ത്രീയമായി വന്ധ്യംകരണം നടത്താനുള്ള സംവിധാനങ്ങള്‍ നഗരസഭയിൽ ഉള്ള സാഹചര്യത്തില്‍കൂടിയാണ് ഇതിനെയെല്ലാം മറികടന്ന് നായകളെ നഗരസഭ കൊല്ലാന്‍ തീരുമാനമെടുത്തത്. കഴുത്തിൽ കുടുക്കിട്ട് ശ്വാസം മുട്ടിച്ചും വിഷം കൊടുത്തുമാണ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News