കെ.സി റോസക്കുട്ടി ടീച്ചർ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍

സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യം,സിംഗിള്‍ അമ്മമാര്‍ക്കായി പ്രത്യേക കരുതല്‍ നല്‍കും

Update: 2022-01-07 06:27 GMT
Advertising

വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ ആയി. കെ. സി റോസക്കുട്ടി ടീച്ചർ ചുമതലയേറ്റു.

ലിംഗ അസമത്വം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യംമെന്നും റോസിക്കുട്ടി ടീച്ചർ പറഞ്ഞു.

 'ട്രാന്‍സ് ജന്‍ഡഴ്സ് സമൂഹം അനുഭവിക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ട് .അവർക്കായി  സിഎസ്ആര്‍ ഫണ്ട് -2 ശതമാനം മാറ്റി വയ്ക്കും.  കുടുംബശ്രീയുമായി യോജിച്ചു കൊണ്ട് എല്ലാ വകുപ്പുകളിലും സംയുക്തമായി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. സിംഗിള്‍ അമ്മമാര്‍ക്കായി പ്രത്യേക കരുതല്‍ നല്‍കും'   ടീച്ചർ പറഞ്ഞു.

സുൽത്താൻ ബത്തേരി മുൻ എം.എൽ.എയും, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടീ​ച്ച​ർ, യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത്​ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യിരുന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്താ​ണ്​ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തെ ചൊ​ല്ലി പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ്​ ഇ​ട​തു​പാ​ള​യ​ത്തി​ലേ​ക്ക് മാറിയത്. കെ.​എ​സ്. സ​ലീ​ഖ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​നാ​യി എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കെ.​സി. റോ​സ​ക്കു​ട്ടി​ ടീച്ചറെ നി​യ​മി​ക്കു​ന്ന​ത്



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News