ഊരിപ്പിടിച്ച വാളുമായല്ല, ഉയര്‍ത്തിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി നടക്കുന്നത്: മുരളീധരന്‍

മരംമുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തിയിട്ടുമുണ്ട്.

Update: 2021-06-20 06:54 GMT
Advertising

ഊരിപ്പിടിച്ച വാളുമായല്ല ഉയര്‍ത്തിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി നടക്കുന്നതെന്ന് കെ.മുരളീധരന്‍. മരംമുറി വിഷയം ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി പഴയ സംഭവങ്ങള്‍ കുത്തിപ്പൊക്കുന്നത്. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ട ആവശ്യമുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു.

മരംമുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തിയിട്ടുമുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടുപോവുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസ്ഥ-മുരളീധരന്‍ പറഞ്ഞു.

മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ കൂടെ കൊടകര കുഴല്‍പണ കേസ് ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നു. മരംമുറി കേസ് ഇ.ഡി അന്വേഷിക്കാതിരിക്കാന്‍ കൊടകര കുഴല്‍പ്പണ കേസ് വെച്ച് ഒത്തുതീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News