ആഘോഷങ്ങള്‍ അവിടെ നിക്കട്ടെ; ആദ്യ ദലിത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനല്ല

രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ്​ ലഭിച്ച കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭയിലെത്തുന്നത്

Update: 2021-05-19 16:03 GMT
Editor : Roshin | By : Web Desk
Advertising

ചേലക്കര എം.എൽ.എ കെ. രാധാകൃഷ്​ണൻ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാർത്ത വൻ ആഘോഷ​ത്തോടെയാണ്​ സോഷ്യൽ മീഡിയ വരവേറ്റത്​. കേരളത്തിൽ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സർക്കാർ വിപ്ലവകരമായ നീക്കമാണ്​ കൈക്കൊണ്ടതെന്നായിരുന്നു ഇവയുടെ ഉള്ളടക്കം. എന്നാല്‍, ഇത് സത്യമാണോ? 40 വർഷം മു​േമ്പ സംസ്​ഥാനത്ത്​ ദലിതർ ദേവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.

കേരളത്തില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായ വ്യക്തി കോണ്‍ഗ്രസ് നേതാവും മുൻ തൃത്താല എം.എൽ.എയുമായ വെള്ള ഈച്ചരനായിരുന്നു. 1970 -77ലെ സി. അച്യുത മേനോൻ മന്ത്രിസഭയിലായിരുന്നു അദ്ദേഹം ​​ദേവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തത്​. 1970ൽ തൃത്താലയിൽ നിന്നും 1977ൽ വണ്ടൂരിൽ നിന്നും നിയമസഭയിലെത്തിയ വെള്ള ഈച്ചരൻ കോൺഗ്രസ്‌ പ്രതിനിധിയായാണ്​ അച്യുതമേനോന്‍ സർക്കാറിൽ ദേവസ്വം മന്ത്രിയായത്​.

തൊട്ടുപിന്നാലെ​ കോൺഗ്രസ് നേതാവ്​ കെ.കെ. ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും ​ദേവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തു. 1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെയുള്ള കെ. കരുണാകരൻ മന്ത്രിസഭയിലും 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെയുള്ള എ.കെ. ആന്‍റണി മന്ത്രിസഭയിലുമായിരുന്നു ബാലകൃഷ്ണൻ മന്ത്രിയായത്​. പിന്നീട്​ 1978ൽ പി.കെ. വാസുദേവൻ മുഖ്യമന്ത്രിയായപ്പോൾ ദാമോദരൻ കാളാശേരിയും ദേവസ്വം മന്ത്രിയായി. നിലവിൽ കെ. രാധാകൃഷ്​ണൻ പ്രതിനിധീകരിക്കുന്ന ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് കോൺഗ്രസ്‌ നേതാവ് കെ.കെ ബാലകൃഷ്ണൻ ദേവസ്വം വകുപ്പ്​ മന്ത്രിയായത്. അതേസമയം, അക്കാലത്ത്​ ദേവസ്വം വകുപ്പ്​ ഉപവകുപ്പ്​ മാത്രമായിരുന്നു. '96 -2001ലാണ്​ സ്വതന്ത്രചുമതലയുള്ള വകുപ്പായി മാറ്റിയത്​.

അതിനിടെ, കെ.കെ. ബാലകൃഷ്ണന്‍റെ പേരിലുള്ള വിക്കിപീഡിയ പേജിൽ നിന്ന്​ 'ദേവസ്വം മന്ത്രിയായിരുന്നു' എന്ന വിവരം ഇന്ന് രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്​ത്​ മാറ്റിയെന്ന ആരോപണവുമായി ഒറ്റപ്പാലത്തെ യു.ഡി.എഫ്​ സ്​ഥാനാർഥിയായിരുന്ന ഡോ. പി. സരിൻ രംഗത്തെത്തി. നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകളിൽനിന്നാണ്​ എഡിറ്റിങ്​ നടന്നത്​. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നും സരിൻ ആരോപിച്ചു.

Full View

രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ്​ ലഭിച്ച കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭയിലെത്തുന്നത്. അന്ന് പട്ടികജാതി, പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും മത്സരിച്ച അദ്ദേഹം വൻഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2001ല്‍ ​പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പും 2006ല്‍ ​നി​യ​മ​സ​ഭ സ്​​പീ​ക്ക​റു​മാ​യി. 2016ൽ ​മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ന്ന രാ​ധാ​കൃ​ഷ്​​ണ​ൻ ഇ​ത്ത​വ​ണ വീ​ണ്ടും ചേ​ല​ക്ക​ര​യു​ടെ പ്ര​തി​നി​ധി​യാ​വു​ക​യാ​യി​രു​ന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News