കെ-റെയിൽ സമരക്കാർക്ക് മുൻനിര കാർ, ടയർ, സ്‌പെയർ പാർട്‌സ് നിർമാതാക്കൾ സാമ്പത്തിക സഹായം നൽകുന്നുണ്ട്: സജി ചെറിയാൻ

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. അത് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ബിജെപിക്കാർ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Update: 2022-03-24 15:39 GMT
Editor : abs | By : Web Desk
Advertising

കെ-റെയിൽ സമരക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. മുൻനിര കാർ, ടയർ സ്‌പെയർ പാർട്‌സ് നിർമാതാക്കൾ വൻതോതിൽ പണം നൽകുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാത പഠനമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിട്ടാണ് സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. അത് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ബിജെപിക്കാർ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ റെയിലിന്റെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞ കാര്യം കെ റെയിൽ അധികൃതർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. വീടിന് മുകളിലൂടെ വന്ന അലൈൻമെൻറ് മാറ്റി എന്നാണ് പറയുന്നത്. ഇതിന്റെ സർവേ നടന്ന സമയത്ത് താൻ എംഎൽഎ പോലും ആയിരുന്നില്ല. സ്വകാര്യ കമ്പനി തയ്യാറാക്കിയ മാപ്പാണ് പ്രചരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ മാപ്പും കെ റെയിൽ മാപ്പും കാണിച്ചാണ് തിരുവഞ്ചൂരിന്റെ ആരോപണം. വ്യാജ അലൈന്മെന്റാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.

തെറ്റായ ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ മാപ്പ് പറയണം. ആരോ നൽകിയ വ്യാജരേഖ വച്ചായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. പാർടിയിലുള്ളവരോടെങ്കിലും ചോദിക്കണമായിരുന്നു. ഏറെ ബഹുമാനമുള്ള നേതാവാണ് തിരുവഞ്ചൂർ. അതുകൊണ്ട് വ്യക്തിപരമായി ഒന്നും പറയുന്നില്ല, സിൽവർ ലൈൻ പദ്ധതിക്കായി വീട് വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ. സിൽവർലൈൻ അലൈന്മെന്റ് തന്റെ വീട്ടിലൂടെ വരാൻ ആഗ്രഹമുണ്ട്. പാലിയേറ്റീവ് കെയറിനായി വീട് വിട്ടുകൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.  

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News