ബദൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് കെ- റെയിൽ; വീണ്ടും ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി
സംവാദത്തിൽ കൂടുതൽ നിഷ്പക്ഷത ഉറപ്പാക്കാനാകുമെന്നും ജനകീയ പ്രതിരോധ സമിതി വിശദീകരിച്ചു
Update: 2022-05-03 09:38 GMT
തിരുവനന്തപുരം: ബദൽ സംവാദത്തിന് വീണ്ടും കെ- റെയില്‍ പ്രതിനിധിയെ ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സംവാദത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണം. ഇതിലൂടെ കൂടുതൽ നിഷ്പക്ഷത ഉറപ്പാക്കാനാകുമെന്നും ജനകീയ പ്രതിരോധ സമിതി വിശദീകരിച്ചു.
മെയ് നാലിന് നടക്കുന്ന ചര്‍ച്ചയെ ബദല്‍ സംവാദമെന്ന പേരില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ജനാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ള തുറന്നതും സുതാര്യവുമായ ജനകീയ സംവാദമാണ് ലക്ഷ്യമിടുന്നതെന്നും പ്രതിരോധ സമിതി വ്യക്തമാക്കുന്നു.
അതേസമയം, സംഘാടകർക്ക് നിഷ്പക്ഷത തെളിയിക്കാനായില്ലെന്നാണ് കെ- റെയില്‍ നല്‍കുന്ന വിശദീകരണം. ബദൽ ആവശ്യമില്ലെന്നും തുടർ സംവാദങ്ങളാണ് വേണ്ടതെന്നുമാണ് കെ- റെയില്‍ വ്യക്തമാക്കിയത്.