സംവാദത്തിനിടെ കണ്ണൂരിൽ കല്ലിടൽ; സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് സമരക്കാര്‍

Update: 2022-04-28 07:26 GMT
Advertising

കണ്ണൂർ:  മുഴുപ്പിലങ്ങാട് കെറെയിൽ കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. അൽപസമയം മുൻപ് എത്തിയ സർവേ സംഘം സ്ഥലത്ത് കുഴിയെടുക്കുകയും കെ റെയിൽ കല്ല് സ്ഥാപിക്കാനുള്ള നീക്കം നടത്തുകയും ചെയ്തു. എന്നാൽ ഒരു കൂട്ടം സ്ത്രീകൾ കുഴിക്കുമുകളിൽ കയറി നിന്ന് പ്രതിഷേധിക്കുകയും ഒരു കാരണവശാലും കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ല എന്ന നിലപാടെടുക്കുകയും ചെയ്തു.

ഇതേ തുടർന്ന് വീട്ടുടമസ്ഥരടക്കമുള്ളവരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു വാഹനങ്ങളിലേക്ക് കയറ്റി. എന്നാൽ ഒരാളെയും അറസ്റ്റ് ചെയ്തു കൊണ്ടു പോവാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും പൊലീസ് വാഹനം തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാഹനത്തിൽ കയറ്റിയ വീട്ടുടമസ്ഥരെ പൊലീസ് വാഹനത്തിൽ നിന്നും ഇറക്കി. സംഘർഷത്തിനിടയിലും സ്ഥലത്ത് കല്ലുകൾ സ്ഥാപിക്കുന്നത് തുടരുകയാണ്. എന്നാല്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയാനാണ് സമരക്കാരുടെ തീരുമാനം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News