കെ റെയിൽ സംവാദം തുടങ്ങി; ആർ.വി.ജി മേനോന് കൂടുതൽ സമയം അനുവദിക്കും
പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർപക്ഷത്ത് നിന്ന് ഡോ. ആർ.വി.ജി മേനോനും ഉൾപ്പെടുന്നതാണ് പാനൽ
Update: 2022-04-28 06:12 GMT
തിരുവനന്തപുരം: കെറെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ സംവാദം തുടങ്ങി. പദ്ധതിയെ എതിർക്കുന്ന ആർ.വി.ജി മേനോന് കൂടുതൽ സമയം അനുവദിക്കും. നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേയില്‍ നിന്ന് വിരമിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോനാണ് മോഡറേറ്റർ. റിട്ടയേർഡ് റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, തുടങ്ങി പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർപക്ഷത്ത് നിന്ന് ഡോ. ആർ വി ജി മേനോനും ഉൾപ്പെടുന്നതാണ് പാനൽ . തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്തയിലാണ് പരിപാടി.