കെ- റെയിൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

"എതിർപ്പുകൾ ഭയന്ന് പദ്ധതികൾ നടപ്പാക്കാത്ത കാലം കഴിഞ്ഞു"

Update: 2021-12-24 09:38 GMT
Advertising

എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് എതിർത്തവർ തന്നെ പദ്ധതികൾക്ക് ഒപ്പം നിന്നു.

വൻകിടപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കെ.എ.എസ് പ്രാവർത്തികമാക്കാൻ ശ്രമിച്ച കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഒരുപാട് എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. പക്ഷേ, ആ എതിർപ്പുകൾ പലതും പലവിധത്തിലുള്ള തെറ്റിദ്ധാരണകളിൽ നിന്നുണ്ടായതാണ്. ഏതു പുതിയ പരിഷ്‌കാരം വരുമ്പോഴും ചിലർ അതിനെ അതിനെ എതിർക്കും. അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കുക, എതിർപ്പിന്റെ വശങ്ങളാണ് എന്ന് കൃത്യമായി മനസ്സിലാക്കുക. അങ്ങനെ മുമ്പോട്ടു പോകാൻ തയ്യാറായാൽ ഇത്തരം എതിർപ്പുകളെയെല്ലാം നേരിടാൻ കഴിയും എന്നതാണ് കഴിഞ്ഞ സർക്കാറിന്റെ അനുഭവം.'- മുഖ്യമന്ത്രി പറഞ്ഞു.

'ദേശീയ പാതാ വികസനം, ഗൈൽ പൈപ്പ്‌ലൈൻ, കൊച്ചി-ഇടമൺ പവർ ഹൈവേ... ഇങ്ങനെ പല കാര്യങ്ങളിലും അതിശക്തമായ എതിർപ്പുണ്ടായിരുന്നു. എന്നാൽ ആ എതിർപ്പിൽ കാര്യമില്ല എ്ന്ന് കാര്യകാരണ സഹിതം പറയുകയും നമ്മുടെ നാടിന്റെ ഭാവിക്ക്, വരും തലമുറയ്ക്ക് ഈ പദ്ധതി ഒഴിച്ചുകൂടാത്തതാണ് എന്നവരോട് വിശദീകരിക്കുകയും ചെയ്തപ്പോൾ നേരത്തെ എതിർത്തവർ തന്നെ നല്ല മനസ്സോടെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും മുമ്പോട്ടുവന്നു. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവർക്കു മാത്രമല്ല, എതിർക്കുന്നവർക്കും ലഭ്യമാകുന്നുണ്ട്.'- അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്ന പൊതുചിന്ത ഓ.. ഇവിടെയൊന്നും നടക്കില്ല എന്നായിരുന്നു. എന്നാൽ സ്ഥിതി മാറി. കാര്യങ്ങൾ നടപ്പാക്കാൻ ആകും എന്ന നില വന്നപ്പോൾ അതേ ആളുകൾ തന്നെ ഇവിടെ പലതും നടക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന നിലയുണ്ടായി. ആദ്യം നിരാശയുടെ വാക്കുകളായിരുന്നു എങ്കിൽ പിന്നീടത് പ്രത്യാശയുടേതായി. നാടിന്റെ വികസനം യാഥാർത്ഥ്യമാകുന്നതിന് പോസിറ്റീവായ സമീപനം വേണം.' - മുഖ്യമന്ത്രി പറഞ്ഞു. 

Summary : K-Rail will be completed on time : CM

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News