മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുമ്പ് ആവശ്യപ്പെടുന്നത്: കെ.സുധാകരൻ

മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകുകയെന്നത് അനിവാര്യമാണ്. അത് സാമൂഹിക നീതിയാണെന്നും സുധാകരൻ പറഞ്ഞു.

Update: 2022-11-07 08:02 GMT
Advertising

കണ്ണൂർ: മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുമ്പ് തന്നെ ആവശ്യപ്പെടുന്ന കാര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. താൻ സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന കാലത്ത് തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. സംഘടനാ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സാമ്പത്തിക സംവരണത്തിനായി പ്രമേയം പാസാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന സമുദായങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സംവരണ സമുദായങ്ങളെ ബാധിക്കാതെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകുകയെന്നത് അനിവാര്യമാണ്. അത് സാമൂഹിക നീതിയാണെന്നും സുധാകരൻ പറഞ്ഞു.

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% സംവരണം ഏർപ്പെടുത്തിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സാമ്പത്തിക സംവരണം ശരിവെച്ചത്. ജഡ്ജിമാരിൽ അഞ്ചിൽ മൂന്നുപേർ ഭേദഗതിയെ പിന്തുണച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News