അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്‌ലിം മുഖ്യമന്ത്രിയെ കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നത്: കെ.സുരേന്ദ്രന്‍

മുസ്‌ലിം ലീഗില്‍ നിന്ന് കഴിഞ്ഞുപോക്ക് ഉണ്ടാകും. അധികാരമില്ലാതെ ലീഗിന് പിടിച്ചുനില്‍ക്കാനാകില്ല. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാനും പോകുന്നില്ല. അതുകൊണ്ട് റിയാസ് വരുന്നതോടെ മുസ്‌ലിം വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് എത്തും. ലീഗ് തകരും.

Update: 2021-07-27 17:37 GMT
Advertising

അടുത്ത തെരഞ്ഞെടുപ്പില്‍ മുസ് ലിം മുഖ്യമന്ത്രിയെ കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നാണ് സുരേന്ദ്രന്‍ ഒരു അഭിമുഖത്തില്‍ ആരോപിക്കുന്നത്. ഒരു മന്ത്രിക്കുമില്ലാത്ത പി.ആര്‍ വര്‍ക്കാണ് റിയാസിന് വേണ്ടി നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്‍ വാക്കുകള്‍ ഇങ്ങനെ:

'ഉറപ്പായും അടുത്ത തവണ ഒരു മുസ്‌ലിം മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് പിണറായി നടത്തുന്നത്. ലീഗിനെ തകര്‍ക്കും. ഇപ്പോള്‍ തന്നെ മറ്റൊരു മന്ത്രിക്കും ഇല്ലാത്ത വിധമുള്ള പിആര്‍ വര്‍ക്കാണ് റിയാസിനായി നടക്കുന്നത്. ഇദ്ദേഹം റോഡ് നന്നാക്കുന്നു, കുഴി അടയ്ക്കുന്നു അങ്ങനെ കുറേ. ഇതില്‍ എത്ര റോഡ് നന്നായി, എത്ര കുഴി അടഞ്ഞു. ഇതാണ് പി.ആര്‍ വര്‍ക്ക്. ചെറുപ്പക്കാരനായ ഊര്‍ജസ്വലനായ ഒരു മന്ത്രി എന്ന പേര് ഉണ്ടാക്കാനാണ് ഈ പി.ആര്‍ ശ്രമം. ഇത് അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. റിയാസിനെ ഉയര്‍ത്തിക്കാട്ടി അടുത്ത തവണ തിരഞ്ഞെടുപ്പിനെ നേരിടും. മുസ്‌ലിം യുവ മുഖ്യമന്ത്രി. ഇതാണ് ലക്ഷ്യം.

ഇപ്പോള്‍ പാര്‍ട്ടിയില്ല എല്ലാം പിണറായി മാത്രമാണ്. മുസ്‌ലിം ലീഗില്‍ നിന്ന് കഴിഞ്ഞുപോക്ക് ഉണ്ടാകും. അധികാരമില്ലാതെ ലീഗിന് പിടിച്ചുനില്‍ക്കാനാകില്ല. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാനും പോകുന്നില്ല. അതുകൊണ്ട് റിയാസ് വരുന്നതോടെ മുസ്‌ലിം വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് എത്തും. ലീഗ് തകരും. ഹിന്ദു വോട്ടുകള്‍ സി.പി.എമ്മിന് നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. അപ്പോള്‍ മുസ്‌ലിം വോട്ടുകള്‍ കൊണ്ട് ആ കുറവ് മറികടക്കണം.' സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News