കെ- സ്വിഫ്റ്റ് ബസ് ലോറിയിലിടിച്ച് അപകടം

തിരുവനന്തപുരത്തു നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

Update: 2022-04-20 04:39 GMT
Advertising

കോഴിക്കോട്: താമരശ്ശേരി കൈതപൊയിലിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ലോറിയുടെ പിന്നിലിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.എസ്.ആർ.ടി സി ബസ്സ്റ്റാൻഡിൽ കെ- സ്വിഫ്റ്റ് ബസിടിച്ച് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നിരുന്നു. ബാംഗ്ലൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറിൽ ഇടിക്കുകയായിരുന്നു. 

ഇതിന് മുമ്പ്‌ താമരശേരി ചുരത്തിൽ കെ- സ്വിഫ്റ്റ് ഭിത്തിയിലിടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുൽത്താൻ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയർ ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശേരി ചുരത്തിലെ ആറാം വളവിൽ തിരുവനന്തപുരം- മാനന്തവാടി കെ- സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.  

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News