കാഫിർ സ്‌ക്രീൻഷോട്ട്: സി.പി.എം മാപ്പുപറയണം - സോളിഡാരിറ്റി
ഇത്തരം ഇസ്‌ലാമോഫോബിക് പ്രചാരണ രീതികൾ ആത്യന്തികമായി സംഘ്പരിവാറിനാണ് ഗുണം ചെയ്യുക എന്നെങ്കിലും സി.പി.എം തിരിച്ചറിയണമെന്നും സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Update: 2024-08-15 08:55 GMT
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ ഇടതുസംഘങ്ങൾ തന്നെയെന്ന് വ്യക്തമായ പശ്ചാത്തലത്തിൽ സി.പി.എം മാപ്പുപറഞ്ഞ് തിരുത്തൽ നടപടികൾക്ക് തയ്യാറാകണമെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ പ്രചാരണ രീതിയാണ് സി.പി.എം വടകരയിൽ പുറത്തെടുത്തത്. തങ്ങൾ നേരിടുന്ന തകർച്ചയെ തടുക്കാൻ ഇത്തരം ഇസ്‌ലാമോഫോബിക് പ്രചാരണ രീതികൾ ഉപയോഗിച്ചാൽ ആത്യന്തികമായി സംഘ്പരിവാറിനാണ് ഗുണം ചെയ്യുക എന്നെങ്കിലും സി.പി.എം തിരിച്ചറിയണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഫീഫ് ഹമീദ്, സെക്രട്ടറിമാരായ അൻവർ കോട്ടപ്പള്ളി, നബീൽ മുഹമ്മദ്, ഡോ. ഫവാസ് എന്നിവർ സംസാരിച്ചു.