കാലടി പരീക്ഷാ പേപ്പർ കാണാതായ സംഭവം: പരീക്ഷ ചുമതലയുള്ള ചെയർമാൻ ഡോ. കെഎ സംഗമേശനെ സസ്പെൻഡ് ചെയ്തു
പിജി സംസ്‌കൃത സാഹിത്യത്തിലെ മൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തിലാണ് നടപടി
Update: 2021-07-14 16:57 GMT
കാലടി സംസ്‌കൃത സർവകലാശാലയിൽ പരീക്ഷാ പേപ്പറുകൾ കാണാതായ സംഭവത്തിൽ പരീക്ഷാ ചുമതലയുള്ള ചെയർമാൻ ഡോ. കെഎ സംഗമേശനെ സസ്പെൻഡ് ചെയ്തു. പരീക്ഷാ പേപ്പറുകൾ കാണാതായ സംഭവത്തിൽ സർവകലാശാല പൊലീസിൽ പരാതി നൽകും.
പിജി സംസ്‌കൃത സാഹിത്യത്തിലെമൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ സിൻഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് അന്വേഷണ ചുമതല നൽകിയെന്ന് നേരത്തെ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അറിയിച്ചിരുന്നു. പ്രോ വൈസ് ചാൻസലർ അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്.
മൂല്യനിർണയം കഴിഞ്ഞ് എത്തേണ്ടിയിരുന്ന പേപ്പറുകൾ ലോക്ക്ഡൗൺ വന്നതോടെ വൈകുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഡോ. കെഎ സംഗമേശനോട് ഇതു സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു.