കളമശ്ശേരി സ്‌ഫോടനം: വിവാദ പ്രസ്താവനകൾ നടത്തിയ രാജീവ് ചന്ദ്രശേഖറിനും അനിൽ ആന്റണിക്കുമെതിരെ പരാതി

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ പി ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്

Update: 2023-10-31 00:53 GMT
Advertising

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തിയ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കുമെതിരെ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ പി ആണ് പരാതി നൽകിയത്. പ്രസ്താവനകൾ അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് പരാതിയിൽ ആരോപിച്ചു.

രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയ്ക്കെതിരെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ, സെബാസ്റ്റ്യൻ പോൾ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയും സരിൻ പരാതി നൽകി. ഇവരുടെ പ്രസ്താവനകൾ ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സാമുദായിക സ്പർധയ്ക്കും കാരണമാകുമെന്ന് പരാതിയിൽ ആരോപിച്ചു. അവർക്കെതിരെ ഐ.പി.സി 153 എ ചുമത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News