കളമശ്ശേരി സ്‌ഫോടനം; സമൂഹ മാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ
സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ, വർഗീയ വിദ്വേഷം എന്നിവ നടത്തുന്നവർക്കെതിരെയും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് പൊലീസ്
കളമശ്ശേരി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലതത്തിൽ സംസ്ഥാനത്ത് സമൂഹമാധ്യമങ്ങൾക്ക് പൊലീസ് കർശന നിരീക്ഷണമേർപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ, വർഗീയ വിദ്വേഷം എന്നിവ നടത്തുന്നവർക്കെതിരെയും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവ് ദർവേഷ് സാഹിബ് നിർദേശം നൽകി. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്താനായി സാമൂഹികമാധ്യമങ്ങളില്‍ പോലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തി.
ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.