കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിന്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമം

താൽക്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാരി നടത്തിയ ചാറ്റാണ് പുറത്തായത്

Update: 2023-02-07 06:22 GMT
Advertising

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിന്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്. താൽക്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാരി നടത്തിയ ചാറ്റാണ് പുറത്തായത്. ചാറ്റിൽ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ അയച്ചുതരാൻ ആവശ്യപ്പെടുന്നുണ്ട്.

മുഖ്യ പ്രതി എ അനിൽകുമാറിന്‍റെ നിർദേശ പ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് രഹന ചാറ്റിൽ പറയുന്നുണ്ട്. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതികള്‍ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന വിവരമാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ലഭിച്ചിട്ടുള്ളത്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കുഞ്ഞു ജനിച്ചത്.

സെപ്തമ്പർ മാസത്തിലാണ് യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നഗരസഭയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ തൃപ്പൂണിത്തുറ സ്വാദേശികളായ ദമ്പതികൾക്കായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ സാഹചര്യത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News