'ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ'; ഡിവൈഎസ്പിയെ ബലിയാടാക്കുന്നതിനോട് യോജിപ്പില്ലെന്ന് കെസി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണത്തിൽ കൽപറ്റയിൽ വൻ പ്രതിഷേധം

Update: 2022-06-25 12:04 GMT
Advertising

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണത്തിൽ കൽപറ്റയിൽ വൻ പ്രതിഷേധം. യുഡിഎഫ് നടത്തിയ പ്രകടനത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ പറഞ്ഞു. ഡിവൈഎസ്പിയെ ബലിയാടാക്കുന്നതിനോട് യോജിപ്പില്ല. ഡിവൈഎസ്പി പ്രവർത്തിച്ചത് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഎം ജില്ലാ നേതൃത്വം അറിയാതെ ഇതൊക്കെ നടക്കുമോ? സിപിഎം നാടകം കളിക്കുകയാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വാക്കുകൾക്ക് യെച്ചൂരിയാണ് മറുപടി പറയേണ്ടതെന്നം അദ്ദേഹം പറഞ്ഞു. എംപി ഓഫീസിന് സുരക്ഷ നൽകാൻ കഴിയാത്തവരാണ് ഡി.സി.സി ഓഫീസിന് സുരക്ഷണം നൽകുന്നത്. യെച്ചൂരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നു എന്നാൽ അത് കേരളത്തിൽ അംഗീകരിക്കില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

Full View

രാഹുലിന്റെ ഓഫീസ് അക്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡൽഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരീയ സംഘർഷമുണ്ടായി. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് ഗുണ്ടായിസമാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതേ പറഞ്ഞു.

യൂത്ത് കോൺഗ്രസ് റോഡ് ഉപരോധത്തെ തുടർന്ന് കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂരിൽ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലത്ത് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. പാലക്കാട് അട്ടപ്പാടിയിൽ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഗളി ഐ.എച്ച്.ആർ.ഡി കോളേജിലെ എസ്എഫ്‌ഐ പതാക നശിപ്പിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News