മരം മുറി ഉത്തരവില്‍ പിശകില്ല; കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ഉത്തരവിറക്കും: കാനം രാജേന്ദ്രന്‍
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്താണ് വ്യാപകമായി മരംകൊള്ള നടന്നത്.
മരം മുറി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പിശകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റവന്യൂ വകുപ്പിന്റെ ഉത്തരവ് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. ഉത്തരവ് നടപ്പാക്കിയപ്പോഴാണ് പിഴവുണ്ടായത്. കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ഉത്തരവുകളുണ്ടാവുമെന്നും കാനം പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്താണ് വ്യാപകമായി മരംകൊള്ള നടന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ സി.പി.ഐ നേതൃത്വം തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കാനം പറഞ്ഞത്.
ഭൂനിയമത്തിലെ സങ്കീര്‍ണത മുതലെടുത്ത് ചിലര്‍ നിയമം തെറ്റിദ്ധരിപ്പിച്ചതാണെന്ന് റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാ പട്ടയഭൂമിയിലെയും മരം മുറിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഈട്ടി, തേക്ക് തുടങ്ങിയവ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും മുന്‍ റവന്യൂ മന്ത്രി പറഞ്ഞു.