കണ്ണൂർ സർവകലാശാല സിലബസ് വിവാദം; രണ്ടംഗ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു
വൈസ് ചാൻസലർക്ക് സമർപ്പിച്ച റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറും.
Update: 2021-09-15 16:21 GMT
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ രണ്ടംഗ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. പ്രൊഫസര്‍ ജെ പ്രഭാഷ്, ഡോ. കെ.എസ് പവിത്രൻ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വൈസ് ചാൻസലർക്ക് സമർപ്പിച്ച റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറും.
സര്‍വകലാശാലയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്, ബൽരാജ് മധോകിന്‍റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദം കനത്തതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടിയിരുന്നു.