'മന്ത്രി കത്തെഴുതിയതിൽ തെറ്റില്ല'; നിയമനം ശരിയെന്ന് ഗോപിനാഥ് രവീന്ദ്രൻ

തന്നെ വ്യക്തിപരമായി തേജോവധം ചെയ്തോ എന്ന് തുറന്നു പറയില്ലെന്നും കണ്ണൂർ സര്‍വകലാശാല വി.സി

Update: 2021-12-15 07:03 GMT
Advertising

നിയമനം ശരിയാണെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചുവെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സാധാരണ രീതിയിൽ ഇങ്ങനെ നിയമനം നടക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയ പശ്ചാത്തലത്തിലാണ് പ്രതികരണം. 

പ്രോ ചാന്‍സലര്‍ എന്ന നിലയിൽ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ആര്‍. ബിന്ദു ചെയ്തത്. അതില്‍ തെറ്റില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഗവർണർ നിയമം അറിയാവുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാകണം എന്ന് പറഞ്ഞാൽ താൻ തയ്യാറായിരുന്നു. വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നുണ്ടെന്നും വി.സി കൂട്ടിച്ചേര്‍ത്തു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്തോ എന്ന് തുറന്നു പറയില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.  

വി.സിയുടെ പുനർനിയമനം റദ്ദാക്കണമെന്ന ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. അതേ സമയം പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഹരജിക്കാർ പറഞ്ഞു. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News