കരമനയിൽ നടുറോഡിൽ യുവാവിന് മർദനം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഗതാഗത കുരുക്കിനിടെ ഹോണടിച്ചെന്ന് ആരോപിച്ചാണ് ഇരുവരും ചേർന്ന് നെയ്യാറ്റിൻകര സ്വദേശി പ്രദീപിനെ മർദിച്ചത്

Update: 2022-11-13 03:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കരമന നിറമൺകരയിൽ യുവാവിനെ നടുറോഡിൽ മർദിച്ച കേസിലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കർ, അനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത കുരുക്കിനിടെ ഹോണടിച്ചെന്ന് ആരോപിച്ചാണ് ഇരുവരും ചേർന്ന് നെയ്യാറ്റിൻകര സ്വദേശി പ്രദീപിനെ മർദിച്ചത്.

കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിരുന്നു. എഎസ്ഐ മനോജിനെ കമ്മീഷണർ സ്പർജൻ കുമാർ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐ സന്തുവിനെതിരെ വകുപ്പ് തല നടപടിക്കും കമ്മീഷണർ ഉത്തരവിട്ടു. ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു പ്രദീപിന് മർദനമേറ്റത്.

സംഭവത്തിൽ പ്രതികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് എം.വി.ഡി അറിയിച്ചിരുന്നു. നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് നടപടി. പ്രതികളുടെ വിവരങ്ങൾ പൊലീസിനോട് എം.വി.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചതിനും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News