കാരാപ്പുഴ- കാക്കവയൽ റോഡ് തകർന്നു; അറ്റകുറ്റപ്പണി പാതിവഴിയിൽ
ഓരോ മഴക്ക് ശേഷവും അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും മഴ ശക്തമായാൽ വീണ്ടും റോഡ് തോടാകും
Update: 2022-09-11 06:11 GMT
വയനാട്: വയനാട് കാരാപ്പുഴയിൽ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ. കാരാപ്പുഴ- കാക്കവയൽ റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങളും പതിവാണ്.
ജലസേചന വകുപ്പിന് കീഴിലുള്ള കാക്കവയൽ റോഡ് കുഴികൾ നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. ഓരോ മഴക്ക് ശേഷവും അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും മഴ ശക്തമായാൽ വീണ്ടും റോഡ് തോടാകും. ഒരു ദിവസം നൂറുകണക്കിന് ടൂറിസ്റ്റ് ബസുകളാണ് ഇതുവഴി കടന്നുപോകുന്നതെന്നും അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.