കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭിച്ചില്ലെന്നാണ് പരാതി

Update: 2021-07-09 02:29 GMT
Advertising

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചു വരികയാണ്. വിദേശത്തുള്ള ജോലി നഷ്ടപ്പെട്ടവരും വര്‍ഷങ്ങള്‍ ചികിത്സ തുടരേണ്ടവരും കൂട്ടത്തിലുണ്ട്. എന്നാല്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കിത്തുടങ്ങിയെങ്കിലും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഇനിയും സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുന്നോടിയായി എയര്‍ ഇന്ത്യ അധികൃതര്‍ കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. ഇരകളുമായി വിലപേശി പരമാവധി കുറഞ്ഞ നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മലബാര്‍ ഡെവലപ്മെന്‍റ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. അപകടം നടന്ന ശേഷം ആദ്യമായാണ് എയര്‍ഇന്ത്യ അധികൃതര്‍ പരിക്കറ്റവരെ നേരില്‍കാണുന്നത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News