കരിപ്പൂർ വിമാനാപകടം: ഇരകൾക്ക് അർഹമായ സഹായം നൽകാത്തത് നീതി നിഷേധമാണെന്ന് രാഹുല്‍ ഗാന്ധി
ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടും നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചോദ്യവും ഉന്നയിച്ച് സിവില്‍ ഏവിയേഷന് അയച്ച കത്തും അതിന് മന്ത്രാലയം നല്‍കിയ മറുപടിയും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരകൾക്ക് അർഹമായ സഹായം നൽകാത്തത് കടുത്ത നീതി നിഷേധമാണെന്നും വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണം പോലും പൂർത്തിയാകാത്തത് ജനങ്ങളുടെ കഷ്ടപ്പാടുകളോട് മോദി സർക്കാരിന്‍റെ മനോഭാവം വ്യക്തമാക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരകൾക്ക് ഇനിയും നീതി നിഷേധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ പ്രതികരണം അറിയിച്ചത്. ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടും നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചോദ്യവും ഉന്നയിച്ച് സിവില്‍ ഏവിയേഷന് അയച്ച കത്തും അതിന് മന്ത്രാലയം നല്‍കിയ മറുപടിയും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
കരിപ്പൂർ വിമാന ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ജീവിതം തകര്‍ത്തെറിഞ്ഞ ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളിലാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ. എയര്‍ ഇന്ത്യയുടെ ഇന്‍ഷൂറന്‍സ് തുകയല്ലാതെ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയൊന്നും പരിക്കേറ്റ യാത്രക്കാരിലാര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇരകളായവര്‍ തന്നെ മീഡിയവണിനോട് പറഞ്ഞു.