കർണാടക മുന്നറിയിപ്പ്, മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ 2024 ൽ മോദി ഭരണകൂടത്തെ തൂത്തെറിയാം: എ.കെ ആന്റണി

'ഒരുമിച്ച് നിന്നാൽ കോൺഗ്രസിന് ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് കർണാടകയിലെ വിജയം വിളിച്ചു പറയുന്നത്'

Update: 2023-05-13 12:44 GMT
Editor : abs | By : Web Desk

എ.കെ ആന്റണി

Advertising

കർണാടകയിലേത് ചരിത്രവിജയം, ഇത് മതേതര ഇന്ത്യക്ക്  ഒരുപാട് സന്ദേശം നൽകുന്ന വിജയമാണെന്നും കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ 2024 ൽ മോദി ഭരണകൂടത്തെ തൂത്തെറിയാമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ വിജയം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെ മേൽ മതേതര രാഷ്ട്രീയം നേടിയ ചരിത്ര വിജയമാണ്, ഒപ്പം പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. ഇതുകൊണ്ട് അവസാനിക്കില്ല. ഇനി തിരിച്ചടികളുടെ പരമ്പര ബിജെപിക്കുണ്ടാകും മധ്യപ്രദേശിലും രാജസ്ഥാനിലും എല്ലാം ബിജെപി തോൽക്കും. ഒരുമിച്ച് നിന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് കർണാടകയിലെ വിജയം വിളിച്ചു പറയുന്നത്. കർണാടക തുടക്കം മാത്രമാണ് ഇത് മുന്നോട്ടുകൊണ്ടുപോയി ബഹുസ്വരതയിലും മതേതരത്തിലുമുള്ള സർക്കാർ രൂപീകരിക്കാമെന്നും ആന്റണി പറഞ്ഞു.

അനിൽ ആന്റണിക്ക് നല്ല ട്രോളാണല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ ആന്റണി വിസമ്മതിച്ചു. രാഷ്ട്രീയം പറയാൻ വന്നതാണ്, കുടുംബകാര്യമല്ല. അത് മുൻപേ അവസാനിച്ചതാണെന്നും ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍  വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. കോണ്‍ഗ്രസ് 137 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News