കറുകച്ചാലിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേർ അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Update: 2023-11-22 01:51 GMT
Advertising

കറുകച്ചാൽ: കറുകച്ചാൽ കൂത്രപ്പള്ളി പള്ളിക്ക് സമീപം യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേൽ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിൻ ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിൻ പി സിബിച്ചൻ (19), പത്തനംതിട്ട സ്വദേശി അമൽ രാജ് പി.ആർ (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂർക്കാട് ഭാഗത്ത് നിരപ്പേൽ വീട്ടിൽ ഗോപിക (23), തിരുവല്ല സ്വദേശി ആഷിഷ് എം.എ (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയിൽ വീട്ടിൽ ക്രിസ്റ്റിൻ രാജു (26), തിരുവല്ല സ്വദേശി സാജു സി.എസ് (18), തിരുവല്ല കുറ്റൂർ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ സഞ്ചു കുമാർ (22) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ 19ന് വൈകിട്ട് കറുകച്ചാൽ കൂത്രപ്പള്ളി പള്ളിയുടെ റാസ നടന്നുകൊണ്ടിരുന്ന സമയത്ത് സംഘം ചേർന്ന് പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയതിനെ അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം പള്ളിയുടെ സമീപം താഴെ റോഡിൽ വച്ച് യുവാക്കളെ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്നും വാഹനത്തിൽ കടന്നുകളയുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആഷിഷ്, ക്രിസ്റ്റിൻ രാജു, സാജു, സഞ്ചു കുമാർ എന്നിവരെ പ്രതികൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശോഭ് കെ.കെ, എസ്.ഐ മാരായ അനുരാജ്, നജീബ്, സി.പി.ഒ മാരായ വിവേക്, സുരേഷ്, അൻവർ, നിയാസ്, രതീഷ്, ദിവ്യ, സിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. രാഹുൽ സുരേന്ദ്രന് തൃക്കൊടിത്താനം, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. രാഹുൽ, ജസ്റ്റിൻ, ഗോപിക എന്നിവരെ കോടതി റിമാൻഡ് ചെയ്തു. സെബിൻ, അമൽരാജ്, വിവേക് എന്നിവരെ കോടതി ബോസ്റ്റൺ സ്‌കൂളിലേക്ക് അയക്കുകയും ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News